
ഡോം ഖത്തര്‍ മല്‍ഹാര്‍ 2024 -ല്‍ സംഗീത വിരുന്നുമായി കൊല്ലം ഷാഫിയെത്തുന്നു
ദോഹ.ഖത്തറിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ പ്രഥമ പൊതു കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം, മലപ്പുറം ജില്ലാ പിറവി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മലപ്പുറം ഹാര്‍മണി ‘മല്‍ഹാര്‍ 2024’ആഘോഷ പരിപാടിയില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും, സ്റ്റാര്‍ മാജിക് താരവുമായ കൊല്ലം ഷാഫി നയിക്കുന്ന ഇശല്‍ വിരുന്ന് . മൂന്നാം പെരുന്നാള്‍ ദിനത്തില്‍ അബൂഹമൂറിലെ ഐസിസി അശോക ഹാളില്‍ വൈകുന്നേരം നാല് മണി മുതല്‍ അരങ്ങേറുകയാണ് .
മികച്ച ഗായകരോടൊപ്പം നയന മനോഹരങ്ങളായ നൃത്ത ദൃശ്യാവിഷ്‌കാരങ്ങള്‍ ഒരുക്കികൊണ്ടു ദോഹയിലെ പ്രൊഫഷണല്‍ കലാകാരന്മാരും അണിനിരക്കുന്ന ഈ ആഘോഷരാവിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

