Local News

നടുമുറ്റം ഖത്തര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ:നടുമുറ്റം ഖത്തര്‍ മദീന ഖലീഫയിലെ യാസ്‌മെഡ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വനിതകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍ , ഗൈനക്കോളജി, പീഡിയാട്രി ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ക്ക് പുറമെ ലാബ് ടെസ്റ്റുകള്‍,ഹെല്‍ത്ത് സ്‌ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പില്‍ സൌജന്യമായി ലഭ്യമായിരുന്നു. ഗൈനക്കോളജി വിഭാഗം ഡോ. നാസിയ സുല്‍ത്താന സുഹൈല്‍ ഖാസി ഗര്‍ഭാശയ രോഗങ്ങളെക്കുറിച്ചും അതിനെതിരായി സ്വീകരിക്കേണ്ട ജീവിതശൈലികളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. ക്ലാസിനെ സംബന്ധിച്ച സദസ്സിന്റെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി.

മുഖ്യാതിഥി സ്‌പെഷ്യര്‍ കെയര്‍ ഡെന്റല്‍ പ്രാക്ടീഷനര്‍ ഡോ.ഖദീജ സിയാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യാസ്‌മെഡ് മെഡിക്കല്‍ സെന്റര്‍ മാനേജര്‍ മുഹമ്മദ് അലി, ഐ സി ബിഎഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി,പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ചന്ദ്രമോഹന്‍, വൈസ് പ്രസിഡന്റ് റഷീദലി തുടങ്ങിയവര്‍ സംബന്ധിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം യാസ്‌മെഡ് മാനേജര്‍ മുഹമ്മദലിക്ക് നടുമുറ്റം സ്‌നേഹോപഹാരം സമര്‍പ്പിച്ചു.മെഹദിയ മന്‍സൂര്‍ ഗാനം ആലപിച്ചു.
നടുമുറ്റം പ്രസിഡന്റ് സന നസീം സ്വാഗതവും യാസ്‌മെഡ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഉനൈസ് ലുലു നന്ദിയും പറഞ്ഞു.

നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം, വൈസ് പ്രസിഡന്റ് ലത കൃഷ്ണ, ട്രഷറര്‍ റഹീന സമദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഖദീജാബി നൌഷാദ്,മുബഷിറ ഇസ്ഹാഖ്,സനിയ്യ കെ സി,ജമീല മമ്മു, വിവിധ ഏരിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!