മവാസിം ബിസിനസ് ഗ്രൂപ്പ് പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു
ദോഹ. മവാസിം ബിസിനസ് ഗ്രൂപ്പ് പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു. അല്‍ ഖോറിലെ പ്രസിദ്ധമായ ഫലാഫില്‍ സംരംഭത്തിന് തുടക്കം കുറിച്ച മുസ്തഫ, റസാഖ് സഹോദരങ്ങളുടെ മേല്‍നോട്ടത്തില്‍ വക്രയില്‍ നടന്നിരുന്ന പ്രസിദ്ധമായ ഫലാഫെല്‍ രുചി ഭേദങ്ങള്‍ , ഫലാഫില്‍ അല്‍ഖോര്‍ എന്ന പേരില്‍ ഖത്തറിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ മവാസിം ബിസിനസ് ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു.
സയ്യിദ് റിയാസ് തങ്ങള്‍ പാങ്ങ്, ഉസ്താദ് സലിം ഹുദവി ചിയ്യന്നുര്‍, ഗഫൂര്‍ ഹുദവി കൊമ്പങ്കല്ല്,ജാബിര്‍ ഹുദവി അകലാട്, ലാന്‍ഡ്റോയല്‍ പ്രോപ്പര്‍ട്ടീസ് എംഡു സുഹൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ഖത്തറിലെ എല്ലാ ജനങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ഏറ്റെടുത്തതെന്നും വിവിധ രുചിഭേദങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ ശ്രമിക്കുമെന്നും ഗ്രൂപ്പ് എംഡി ഡോ. ഷഫീഖ് കോടങ്ങാട് പറഞ്ഞു. മവാസി0 ട്രാന്‍സ് ലേഷന്‍ മാനേജര്‍ ഹമീദ് ഹുദവി, സൂപ്പി നാദാപുരം ,സുബൈര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു