Local News

അഭയാദരം ഈവന്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു

ദോഹ:തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭയ കേന്ദ്രം പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച്,സൗത്ത് കേരള എക്‌സ്പാറ്റ് അസോസ്സിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന അഭയാദരം ഈവന്റ് ബ്രോഷര്‍ പ്രസിഡണ്ട് അബ്ദുള്‍ ജലീല്‍ പത്തനാപുരം പ്രോഗ്രാം കണ്‍വീനര്‍ അസ്സീം തിരുവനന്തപുരത്തിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ഫാറൂഖ് സമദ്,സഹീര്‍ അബ്ദുള്‍ കരീം,ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍,ട്രഷറര്‍ നിസാം നജീം മറ്റു കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.

ഒക്ടോബര്‍ 26 ശനിയാഴ്ച വൈകുന്നേരം 6.30 ന് ഐ.സി സി അശോകഹാളില്‍ വെച്ചാണ് വിവിധ പ്രോഗ്രാമുകളടങ്ങിയ അഭയാദരം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സമീപ പ്രദേശങ്ങളിലെ ആതുരാലയങ്ങളിലും എത്തുന്ന, കേരളത്തിനും പുറത്തുമുള്ള പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പ് കാര്‍ക്കും സൗജന്യ ഭക്ഷണം, താമസം, ഗൈഡന്‍സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയവ കഴിഞ്ഞ പത്ത് വര്‍ഷമായി സ്‌കിയയുടെ സഹകരണത്തോട് പ്രവര്‍ത്തിക്കുന്ന അഭയ കേന്ദ്രം മികച്ച രീതിയില്‍ നല്‍കുന്നുണ്ട്