Local News

മര്‍ഹബ മാവേലി രണ്ടാം ഭാഗം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. ബാപ്പു വാവാടിന്റെ രചനയില്‍ സമീര്‍ തൃശൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് മിഡിലീസ്റ്റിലെ ഒരു പറ്റം കലാകാരന്മാരുടെ സ്വരമാധുരിയോടെ മര്‍ഹബ മാവേലി രണ്ടാം ഭാഗം പുറത്തിറങ്ങുന്നു. ഖമറുദ്ദീന്‍, ഹിബഷംന, റഫീഖ് വാടാനപ്പള്ളി ,ഹനീസ് അബു,ഫാറൂഖ് തുടങ്ങിയവരുടെ സര്‍ഗ്ഗസിദ്ധികളും മുഹ്‌സിന്‍ തളിക്കുളത്തിന്റെ സര്‍ഗമികവും ആല്‍ബത്തെ സവിശേഷമാക്കും.

സഫാരി മാളില്‍ റേഡിയോ സുനോയും -തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയും ടാക് ഖത്തറും നടത്തിയ ഓണാഘോഷ ചടങ്ങില്‍ വെച്ച് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ അബ്ദുസ്സമദ് (സഫാരി മാര്‍ക്കറ്റിങ് മാനേജര്‍) റേഡിയോ സുനോ ആര്‍ജെ സന്ദീപ്, അഷ്ടമി, റാഫി കണ്ണോത് ,ശറഫുദ്ധീന്‍ ,ബദറുദ്ദീന്‍ ചാവക്കാട്, ഹംസ പന്തായി, സിദ്ദിഖ് ചെറുവല്ലൂര്‍, നൗഷാദ് ചേര്‍പ്പ്, ഹിബ ബദറുദ്ദീന്‍, വീഡിയോ ഗ്രാഫര്‍ ഹിഷാം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.