Local News

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി പത്മശ്രീ അഡ്വക്കേറ്റ് സി കെ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ എക്കാലത്തെയും മുഖ്യ രക്ഷാധികാരിയായ പത്മശ്രീ അഡ്വക്കേറ്റ് സി കെ മേനോന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍, സൗഹൃദവേദി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു.

വേദി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം ആശംസിച്ചു.

ഐസിസി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, വേദിയുടെ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ സലിം, സി കെ മേനോന്റെ മകളും ഭവന്‍സ് സ്‌കൂള്‍ ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷനും ആയ അഞ്ജന മേനോന്‍, ട്രഷറര്‍ ഇന്‍ ചാര്‍ജ് ജയാനന്ദ് തുടങ്ങിയവര്‍ സി.കെ മേനോന്റെ ഓര്‍മ്മകള്‍പങ്കുവച്ചു. പ്രസ്തുത യോഗത്തില്‍ സൗഹൃദവേദി മെമ്പര്‍മാരും അവരുടെ കുടുംബാംഗങ്ങളുംപങ്കെടുത്തു.