Breaking News

ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തുന്നതിനുള്ള ഫ്രഞ്ച് പ്രസിഡണ്ടിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിന് ആയുധങ്ങള്‍ എത്തിക്കുന്നത് നിര്‍ത്താനുള്ള ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഹ്വാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാനവും അഭിനന്ദനാര്‍ഹവുമായ ചുവടുവെപ്പായാണ് ഇതിനെ കണക്കാക്കുന്നതെന്ന് ഖത്തര്‍ വ്യക്തമാക്കി.

സ്ട്രിപ്പില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത സെക്യൂരിറ്റി കൗണ്‍സിലിന്റെയും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും പ്രമേയങ്ങളുമായി ഒത്തുപോകുന്നതാണ് ഫ്രഞ്ച് ആഹ്വാനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.