Local News

കേരള പിറവി ദിനത്തില്‍ ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

ദോഹ. കേരളപിറവി ദിനത്തില്‍ ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ബ്‌ളഡ് ബാങ്കുമായ് ചേര്‍ന്ന് ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി.

കുട്ടീസ് ക്‌ളിനിക്കുമായി ചേര്‍ന്ന് പ്രാഥമിക സൗജന്യ രക്തപരിശോധകളുള്‍പ്പെടെ നടത്തിയ ക്യാമ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ട് ഷാഹൂല്‍ ഹമീദ് (ദുബായ്) ഉല്‍ഘാടനം ചെയ്തു.
രക്തദാനത്തിനും, പരിശോധനയ്കുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ രക്തദാനത്തിന്റെ മഹത്വത്തെകുറിച്ച് ഷാഹൂല്‍ ഹമീദ് സംസാരിച്ചു.

ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഷഹീന്‍ മജീദ്, ജനറല്‍ സെക്രട്ടറി ജസ്റ്റീന്‍ ജോണ്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് മുഹമ്മദ് കെ എ, സഹല്‍ കല്ലിങ്ങല്‍, സാഹിര്‍, ആന്‍സന്‍ ജേക്കബ്, ഷനീര്‍ ഇടശേരി , തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ക്യാമ്പില്‍ , യൂത്ത് വിംഗ് അംഗങ്ങളും വിവിധജില്ലാകമ്മിറ്റി അംഗങ്ങളും, ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ എറാമല ഉള്‍പ്പെടെ നേതാക്കളും , പ്രവര്‍ത്തകരും പങ്കെടുത്തു.
ക്യാമ്പ് പങ്കാളിത്തം കൊണ്ട് വന്‍ വിജയമായ രക്തദാന ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.