Local News

ഐസിസി ആയുര്‍വേദ ദിനം ആഘോഷിച്ചു


ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആയുര്‍വേദ ദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. ‘ആഗോള ആരോഗ്യത്തിന് ആയുര്‍വേദ നവീകരണം’ എന്ന വിഷയത്തില്‍ പ്രശസ്ത ആയുര്‍വേദ ഡോക്ടറായ ഡോ. ഫസീഹ അഷ്‌ക്കര്‍ മുഖ്യപ്രഭാഷണം നടത്തി.

ഐസിസി സെക്രട്ടറി ഏബ്രഹാം ജോസഫ് സ്വാഗതവും എച്ച്ആര്‍ ആന്‍ഡ് കോണ്‍സുലര്‍ സര്‍വീസസ് മേധാവി സജീവ് സത്യശീലന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു സംസാരിച്ചു. ശന്തനു ദേശ്പാണ്ഡെയായിരുന്നു പരിപാടിയുടെ ആങ്കര്‍.