Local News

ക്യു.കെ.ഐ.സി വക്‌റ ഏരിയ കുടുംബ സംഗമം

ദോഹ. ക്യു.കെ.ഐ.സി വക്‌റ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു.സംഗമത്തില്‍ റബ്ബിനെ അറിയുക, നാളെയുടെ രക്ഷക്ക് എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ ഉമര്‍ ഫൈസിയും, ഇസ്ലാമിക കുടുംബം എന്ന വിഷയത്തില്‍ മുനീര്‍ സലഫിയും പ്രഭാഷണം നടത്തി

ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ഡിസംബറില്‍ സംഘടിപ്പിക്കുന്ന അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വക്റ ഏരിയ മൊഡ്യൂള്‍ പ്രകാശനം ചടങ്ങില്‍ വെച്ചു അന്‍വര്‍ ഷമീമിന് (ഖത്തര്‍ എനര്‍ജി) നല്‍കി ഉമര്‍ ഫൈസി നിര്‍വഹിച്ചു.

ചടങ്ങില്‍ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക സെഷന് അബ്ദുല്‍ വഹാബ് നേതൃത്വം നല്‍കി.

അബ്ദുല്‍ റഊഫ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും, ശമീര്‍ പൂനൂര്‍ നന്ദിയും പറഞ്ഞു. സി.പി. ഷംസീര്‍, അനീസ് റഹ്‌മാന്‍, മുര്‍ഷിദ് എന്നിവര്‍ സംബന്ധിച്ചു.