Breaking News

ഖ്വിഫ് സൂപ്പര്‍കപ്പില്‍ അനെക്‌സ് പാലക്കാടിനും യുനൈറ്റഡ് എറണാകുളത്തിനും സമനില

ദോഹ. ഖ്വിഫ് സൂപ്പര്‍കപ്പില്‍ ദോഹ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ അനെക്‌സ് പാലക്കാടിനും യുനൈറ്റഡ് എറണാകുളത്തിനും സമനില .
വിരസമായി തുടങ്ങിയ കളി, ക്രമേണ ഇരു ഗോള്‍മുഖത്തെക്കും മാറി മാറി മുന്നേട്ടങ്ങളിലൂടെ ആവേശത്തിലായി.
അനെക്‌സ പാലക്കാടിന് വേണ്ടി മുപ്പതാം മിനുട്ടില്‍ മുബശ്ശിര്‍ മനോഹരമായ ഒരു ഗോള്‍ നേടി. 4മിനിറ്റിനകം
മുപ്പത്തിനാലാം മിനുട്ടില്‍ എറണാകുളം ഗോള്‍ തിരിച്ചടിച്ചു.
വിംഗ് ബാക്ക് റോഷന്‍ നല്‍കിയ അതി മനോഹരമായ ക്രോസ്സ് സുന്ദരമായ ഹെഡറിലൂടെ ആറാം നമ്പര്‍ താരം സുബി വര്‍ഗീസ് പാലക്കാടിന്റെ വലയിലാക്കി.
അറുപത്തിയാറാം മിനുട്ടില്‍ ആകാശ് എറണാകുളത്തിന്റെ രണ്ടാം ഗോള്‍ നേടി എറണാകുളം മുന്നിലെത്തിയെങ്കിലും
കളിയുടെ എഴുപതാം മിനുട്ടില്‍ അനെക്‌സ് മുസമ്മിലൂടെ സമനില ഗോള്‍ നേടി.

മുബശ്ശിര്‍ പാലക്കാട് മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.