Local News

ഖത്തര്‍ ബോട്ട് ഷോക്ക് ഉജ്വല തുടക്കം, നവംബര്‍ 9 ന് സമാപിക്കും

ദോഹ: ഓള്‍ഡ് ദോഹ പോര്‍ട്ട് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഖത്തര്‍ ബോട്ട് ഷോക്ക് ഉജ്വല തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത വെടികെട്ടുകളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി. എല്ലാതരം ആളുകള്‍ക്കും നാല് ദിവസത്തെ നാഴികക്കല്ല് ഇവന്റ് സവിശേഷമായ അനുഭവമാണ് സമ്മാനിക്കുക. ബോട്ട് ഷോ നവംബര്‍ 9 ന് സമാപിക്കും.

ഇന്ന് രാത്രി 10 മണി വരെ ബോട്ട് ഷോ ഉണ്ടാകും. നാളെ രാത്രി 8 മണിക്കാണ് ഷോ അവസാനിക്കുക.