Local News

കെഎംസിസി ഖത്തര്‍ നരിപ്പറ്റ പഞ്ചായത്ത് പ്രവര്‍ത്തന സംഗമം

ദോഹ.കെഎംസിസി ഖത്തര്‍ നരിപ്പറ്റ പഞ്ചായത്ത് പ്രവര്‍ത്തന സംഗമവും, ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍സാര്‍ ഓറിയോണിനുള്ള സ്വീകരണ യോഗവും സംസ്ഥാന വൈസ് പ്രസിഡെന്റ് കെ മുഹമ്മദ് ഈസ്സ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കുന്നുമ്മല്‍ പഞ്ചായത്ത് യൂ ഡി എഫ് ചെയര്‍മാന്‍ അബു മാസ്റ്റര്‍, അജ്മല്‍ തെങ്ങലക്കണ്ടി, ഉബൈദ് സി കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

അന്‍സാര്‍ ഓറിയോണിനുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി ഫൈസല്‍ കേളോത്തും, 41 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു ഖത്തറില്‍ നിന്നും നാട്ടിലേക്ക് പോകുന്ന കെഎംസിസിയുടെ സീനിയര്‍ നേതാവ് പുളിയത്തുങ്കല്‍ മമ്മുട്ടിക്കുള്ള ഉപഹാരം ജാഫര്‍ തയ്യിലും സമ്മാനിച്ചു.

കെ കെ ബഷീര്‍, മുജീബ് ദേവര്‍കോവില്‍, ഷാഫി വേങ്ങര, ഫൈസല്‍ എ ടി, കെപി റഫീഖ്, ലത്തീഫ് യൂ പി, നാസര്‍ എന്‍ പി, യാസര്‍ ടി, അന്‍വര്‍ സാദത്ത് കെ, നൗഷി എം പി, റഫീഖ് ടി വി എന്നിവര്‍ സംബന്ധിച്ചു. റാഷിദ് അസ്ഹരിയുടെ ഖിറാഅത്തോടെയാരംഭിച്ച പരിപാടിയില്‍ സത്താര്‍ സി സ്വാഗതവും, റഹീസ് ജജ നന്ദിയും പറഞ്ഞു.