Local News

ഇന്‍ജാസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

ദോഹ : ഖത്തര്‍ കേരള ഇസ്ലാഹി സെന്റെര്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഡിസംബര്‍ 28 ശനിയാഴ്ച അബൂഹമൂര്‍ കാംബ്രിഡ്ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാവും. വൈകിട്ട് 7:30 മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ ജൂനിയര്‍, സബ്ജൂനിയര്‍ കാറ്റഗറികളിലായി വൈറ്റ് ആര്‍മി, റെഡ് വാരിയേഴ്സ്, ബ്ലൂ ലെജന്റ്‌സ്, യെല്ലോ സ്ട്രൈക്കേഴ്സ് എന്നീ ടീമുകള്‍ ഏറ്റുമുട്ടും.

മുതിര്‍ന്നവരുടെ ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് അടുത്ത മാസത്തോടെ തുടക്കം കുറിക്കുമെന്നും അത്ലറ്റിക് മത്സരങ്ങള്‍ ഫെബ്രുവരിയില്‍ ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ക്രിയേറ്റിവിറ്റി വിങ് കണ്‍വീനര്‍ മുഹമ്മദ് ഫബില്‍, ക്യു. കെ ഐ. സി സെക്രട്ടറിമാരായ അബ്ദുല്‍ ഹകീം പിലാത്തറ, ശഹാന്‍ വി കെ, വിവിധ വിങുകളുടെ ചുമതലകള്‍ വഹിക്കുന്ന മുഹമ്മദ് അന്‍സീര്‍, ആഷിക് മങ്കട, അര്‍ഷദ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.