Breaking News

സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ 8 മണിക്കൂര്‍ ഗതാഗത നിയന്ത്രണം

ദോഹ: സെയ്ഫ് ബിന്‍ അഹം അല്‍ താനി ഇന്റര്‍ചേഞ്ച് പാലം മുതല്‍ ഫലേഹ് ബിന്‍ നാസര്‍ ഇന്റര്‍ചേഞ്ച് വരെയുള്ള സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) എട്ട് മണിക്കൂര്‍ രാത്രി ഗതാഗതം നിര്‍ത്തിവെക്കുന്നു . ജനുവരി 31 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയാണ് നിയന്ത്രണം.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് നോര്‍ത്ത് ഭാഗത്തേക്കുള്ള ഗതാഗതം അടയ്ക്കുമ്പോള്‍ സിഗ്‌നലുകളിലും സര്‍വീസ് റോഡുകളിലും ഗതാഗതം തുറന്നിരിക്കും. തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ റോഡ് ഉപയോക്താക്കള്‍ മാപ്പ് പ്രകാരമുള്ള ഇതര ലോക്കല്‍, സര്‍വീസ് റോഡുകള്‍ ഉപയോഗിക്കണം.