Local News

മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു


ദോഹ : ഇന്ത്യയുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി രക്ത സാക്ഷിത്വം വഹിച്ച ജനുവരി 30 ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ ഗാന്ധിഅനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
സി.ഐ.സി. റയ്യാന്‍ സോണല്‍ പ്രസിഡന്റ് ടി.കെ.സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് റഫീഖ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് എടവണ്ണ, ഷാജുദ്ധീന്‍ ഹൈദര്‍, മുഹ്‌സിന്‍ വി.കെ എന്നിവര്‍ സംസാരിച്ചു, സോണല്‍ വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് നന്ദി പ്രകാശിപ്പിച്ചു.