Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്നുമുതല്‍ സിംഗിള്‍ വിന്‍ഡോ സര്‍വീസുകള്‍ ഉച്ച കഴിഞ്ഞും ലഭ്യമാകും


അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നുമുതല്‍ സിംഗിള്‍ വിന്‍ഡോ സര്‍വീസുകള്‍ ഉച്ച കഴിഞ്ഞും ലഭ്യമാകുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 6 വരെ ലുസൈലിലെ ആസ്ഥാനത്ത് ലഭ്യമാകും.

നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും നിക്ഷേപകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.

ഇടപാടുകള്‍ സുഗമമായും കാര്യക്ഷമമായും പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉടനടി പിന്തുണ നല്‍കും.

Related Articles

Back to top button