രാഗനിലാവ് മഞ്ജരി ലൈവ് ഇന്‍ കണ്‍സേര്‍ട്ട് – നാളെ
ദോഹ : നാളെ വൈകുന്നരം ക്യു എന്‍ സി സി ഹാളില്‍ അരങ്ങേറുന്ന കലാസന്ധ്യ ‘രാഗനിലാവ് – മഞ്ജരി ലൈവ് ഇന്‍ കണ്‍സെര്‍ട്ട്’ ല്‍ പങ്കെടുക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മഞ്ജരി, ചലച്ചിത താരം അനഘ നാരായണന്‍, യുവ ഗായകന്‍ അശ്വിന്‍, മിമിക്രി കലാകാരന്‍ വിപിന്‍ ബാലന്‍ തുടങ്ങിയവര്‍ ദോഹയില്‍ എത്തിച്ചേര്‍ന്നു. കലാകാരന്മാര്‍ക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സംഘാടകര്‍ ഹൃദ്യമായ സ്വീകരണമൊരുക്കി. നൃത്തവും സംഗീതവും ഹാസ്യവും ഒത്തുച്ചേരുന്ന പരിപാടി സംവിധാനം ചെയ്യുന്നത് ദോഹയിലെ പ്രശസ്ത കലാകാരന്‍ രതീഷ് മാത്രാടനാണ്.
പരിപാടിയുടെ ടിക്കറ്റുകള്‍ Q tickets ലൂടെ ലഭ്യമാണ്.


