Breaking News
തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്

ദോഹ. തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആഗോളതലത്തില്‍ മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ് അവാര്‍ഡും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്വന്തമാക്കി.
സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന 2025-ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകളിലാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അംഗീകരിക്കപ്പെട്ടു.