ഡോ. അമാനുല്ല വടക്കാങ്ങരക്ക് സില്‍വര്‍മൂണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന്റെ ആദരം

കോഴിക്കോട്. മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് സില്‍വര്‍മൂണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന്റെ ആദരം . ഇന്നലെ കോഴിക്കോട് ബീച്ചില്‍ നടന്ന ത്രിവര്‍ണോല്‍സവത്തില്‍വെച്ച് സില്‍വര്‍മൂണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന്റെ നിഹാദ് മെമന്റോ സമ്മാനിച്ചു.
കാലിക്കറ്റ് യൂണിവേര്‍സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീന്‍ ഡോ. മൊയ്തീന്‍ കുട്ടി എ.ബി, പ്രമുഖ സംരംഭകനും എക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.ശുക്കൂര്‍ കിനാലൂര്‍, ഇറം ടെക്‌നോളജി ഡയറക്ടര്‍ റാഹേല്‍ സി.കെ, ബന്ന ചേന്ദമംഗല്ലൂര്‍, ഡോ. കെ.എസ്. ട്രീസ, ലിപി അക്ബര്‍, ബിനു വിശ്വനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.