Local News

കെഎംസിസി ഖത്തര്‍ ‘ലബ്ബൈക് 25’ ഹജ്ജ് യാത്രികര്‍ക്കുള്ള യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു

ദോഹ. ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് യാത്രപുറപ്പെടുന്ന കെഎംസിസി നേതാക്കള്‍ വിവിധ ഭാരവാഹികള്‍ കടുംബങ്ങള്‍ ഉള്‍പ്പടെയുള്ള വര്‍ക്ക് യാത്രയയപ്പ് സംഗമം കെഎംസിസി ഹാളില്‍ സംഘടിപ്പിച്ചു.

ഇസ് ലാമിക വിശ്വാസ കര്‍മ്മങ്ങളുടെ മുഴുവന്‍ ലക്ഷ്യവും ആശയവും സന്നിവേശിക്കപ്പെട്ട കര്‍മ്മമാണ് ഹജ്ജെന്നും ത്യാഗ സഹനങ്ങളെ സ്മരിക്കുന്നതിനൊപ്പം സര്‍വ്വ സമര്‍പ്പണം ചെയ്യലാണ് ഹജ്ജ് നമ്മെ പഠിപ്പിക്കുന്നത് എന്ന് ഹജ്ജ് സന്ദേശ പ്രസംഗത്തില്‍ മുനീര്‍ സലഫി ഉത്ബോധിപ്പിച്ചു.

ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. പഴയ കാല ഹജ്ജ് യാത്രകളും ത്യാഗവും അനുഭവങ്ങളും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു. സഹനമാണ് ഏത് പ്രതിസന്ധിയിലും ഹാജി ശീലമാക്കേണ്ടതെന്ന് ഉണര്‍ത്തി.

ശരീഫ് ദാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രവാസി ഹജ്ജ് യാത്രികരുടെ പാസ്‌പോര്‍ട്ട് ഹാജറാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കെഎംസിസി ഖത്തര്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഏറെ സമയം നീട്ടി ക്കിട്ടിയ സന്തോഷവും അതിന് വേണ്ടി പരിശ്രമിച്ച മുസ് ലിം ലീഗ്നേതാവും എം പി യുമായ ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബിന്റെ ശ്രമവും സേവനവും പ്രത്യേകം പ്രശംസിക്കുകയൂം അഭിനന്ദിക്കുകയും ചെയ്തു ഈ വിഷയത്തില്‍ ഖത്തര്‍ എംബസി യുടെ സഹായകരമായ പിന്തുണയും പ്രവാസികള്‍ക്ക് അനുഗ്രഹമായി.

കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദു സമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ഭാരവാഹികളായ എസ് എ എം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി, സംസ്ഥാന വൈസ് പ്രസിഡണ്ട് അജ്മല്‍ നബീല്‍, ഡോ ബഹാഉദ്ധീന്‍ ഹുദവി സംസാരിച്ചു. ആക്ടിങ് സെക്രട്ടറി താഹിര്‍ താഹ ക്കുട്ടി സ്വാഗതവും സെക്രട്ടറി അലി മൊറയൂര്‍ നന്ദിയും പറഞ്ഞു. ജുനൈദ് ഇടക്കഴിയൂര്‍ ഖിറാഅത്ത് നിര്‍വഹിച്ചു.ഭാരവാഹികളായ പികെ അബ്ദു റഹീം, ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, വിടിഎം സാദിഖ്, സല്‍മാന്‍ എളയടം, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ വാണിമേല്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!