Local News

സഹചാരി തൃശൂര്‍ ജില്ലാ സര്‍ഗലയം സമാപിച്ചു

ദോഹ: ‘ഉള്ളിന്റെ ആളല്‍’ എന്ന പ്രമേയത്തില്‍ സഹചാരി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം 2025 പ്രൗഢമായി സമാപിച്ചു. ദോഹ വൈബ്രന്റ് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ 4 വേദികളിലായി 29ല്‍ പരം ഇനങ്ങളില്‍ 150’ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

സ്വാഗതസംഘം കണ്‍വീനര്‍ സലീം ചാമക്കാല ഉദ്ഘാടനം ചെയ്തു. ജില്ലാ സഹചാരി പ്രസിഡന്റ് റാഫി കൈപമംഗലം അധ്യക്ഷത വഹിച്ചു. ഷാഫി ഹുദവി പ്രാര്‍ത്ഥന നടത്തി. വൈകിട്ട് 7 മണിക്ക് നടന്ന സമാപന സംഗമം കേരള ഇസ് ലാമിക് സെന്റര്‍ സെക്രട്ടറി സക്കരിയ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.ടി.നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഖത്തര്‍ സഹചാരി പ്രസിഡന്റ് അജ്മല്‍ റഹ്‌മാനി, സര്‍ഗലയം സംസ്ഥാന സമിതി ചെയര്‍മാന്‍ റഹീസ് ഫൈസി കണ്ണൂര്‍, ഇസ്മായില്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.

കെ.എം.സി.സി ഉപദേശക സമിതി അംഗം ഹംസക്കുട്ടി , ജില്ലാ സെക്രട്ടറി നസീര്‍ അഹ്‌മദ്, സ്വാഗത സംഘം ട്രഷറര്‍ റഷീദ് അന്‍വരി, ഷഫീര്‍ വാടാനപ്പിള്ളി, അക്ബര്‍ അറക്കല്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. ഷംസുദ്ദീന്‍ വൈകോച്ചിറ, മുഹമ്മദ് തിരുവത്ര, മുഹമ്മദ് കളത്തിങ്കല്‍, ബദറുദ്ധീന്‍ ചേര്‍പ്പ്, അബൂബക്കര്‍ സിദ്ദീഖ് തിരുനെല്ലൂര്‍, നൗഷാദ് മലബാര്‍, കബീര്‍ കാട്ടൂര്‍, ജാഫര്‍ മൊയ്തു, റഷീദ് സാഹിബ് ഗുരുവായൂര്‍, സുബൈര്‍ പാടൂര്‍, മൊയ്നുദ്ധീന്‍, നിസാര്‍ മഹ്ളറ, ഉബൈദ് അറക്കല്‍ തുടങ്ങിയവര്‍ സമ്മാനവിതരണം നടത്തി.

സഹചാരി നേതാക്കളായ ഫസലുറഹ്‌മാന്‍, റംഷാദ് റഷീദ്, നിസാര്‍ നദ്വി, സാലിഹ് സുലൈമാന്‍, അനസ് വാഫി, അസ്ലം വാഫി, ജംഷാദ്, ഷബീദ്, റബീഹ്, സാലിം, ഹസീബ് ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സഹചാരി സെക്രട്ടറി റഷാദ് എടക്കഴിയൂര്‍ സ്വാഗതവും നാഷണല്‍ ഓര്‍.സെക്രട്ടറി അബൂതാഹിര്‍ നന്ദിയും പറഞ്ഞു.