Local News
ദുബായ് ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് സക്കീര്‍ കൊളക്കാടിന് സ്വീകരണം

ദോഹ. ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ദുബായ് ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് സക്കീര്‍ കൊളക്കാടിനെ ഖത്തറിലെ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി ഹൃദയം നിറഞ്ഞ വരവേല്‍പ്പ് നല്‍കി. പ്രസിഡണ്ട് നൗഫല്‍ കട്ടുപ്പാറ, ഭാരവാഹികളായ അനീസ് വളപുരം, ഇര്‍ഫാന്‍ പകര എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിന് ജാഫര്‍ കമ്പാല ഷാള്‍ അണിയിച്ച് ആദരിച്ചു. സംഘടനയുടെ ഒരുമയും സാഹോദര്യത്തിന്റെയും പ്രതീകമായി നടന്ന ഈ സ്വീകരണം ഹൃദയസ്പര്‍ശിയായതും ആത്മാര്‍ത്ഥത നിറഞ്ഞതുമായ അനുഭവമായി.