Local News

ജംബോ ഇലക്ട്രോണിക്‌സില്‍ അവിശ്വസനീയ ഡീലുകളും എക്‌സ്‌ക്ലൂസീവ് ഗിഫ്റ്റ് വൗച്ചറുകളുമായി മെഗാ പ്രമോഷന്‍

ദോഹ: ഇലക്ട്രോണിക്‌സ്, വീട്ടുപകരണ വില്‍പ്പന രംഗത്ത് മുന്‍നിരയിലുള്ള ജംബോ ഇലക്ട്രോണിക്‌സ് മെഗാ പ്രമോഷന്‍ പ്രഖ്യാപിച്ചു. മെയ് 13 വരെയാണ് ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത മൂല്യം നല്‍കുന്ന പ്രമോഷന്‍ നടക്കുക.
സ്മാര്‍ട്ട് ലിവിംഗിനുള്ള ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്‍ജി, ഹര്‍മന്‍ കാര്‍ഡണ്‍, ജെബിഎല്‍, നത്തിംഗ്, നോക്കിയ, എച്ച്എംഡി, അരിസ്റ്റണ്‍, ഇന്‍ഡെസിറ്റ്, ബ്രദര്‍, കെന്‍വുഡ്, ബ്ലൂഎയര്‍, ന്യൂട്രിബുള്ളറ്റ്, ഓസ്‌കാര്‍ തുടങ്ങിയ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ തിരഞ്ഞെടുത്ത ശേഖരത്തില്‍ 25 ശതമാനം വരെ കിഴിവാണ് പ്രമോഷനില്‍ ലഭിക്കുക.
ഹൈ-ഡെഫനിഷന്‍ ടെലിവിഷനുകളും അഡ്വാന്‍സ്ഡ് ഓഡിയോ സിസ്റ്റങ്ങളും മുതല്‍ ഊര്‍ജ്ജ- കാര്യക്ഷമമായ ഉപകരണങ്ങളും സ്ലീക്ക് സ്മാര്‍ട്ട്‌ഫോണുകളും വരെ പ്രമോഷന്റെ ഭാഗമാണ്.

മെഗാ പ്രമോഷന്‍ സമയത്ത് വൈവിധ്യമാര്‍ന്ന പങ്കാളി ബ്രാന്‍ഡുകളില്‍ നിന്ന് റിഡീം ചെയ്യാവുന്ന എക്‌സ്‌ക്ലൂസീവ് ഗിഫ്റ്റ് വൗച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പാപ്പാ ജോണ്‍സ്, ബോസ് കഫേ, നാന്‍ഡോസ്, സാതര്‍ റെസ്റ്റോറന്റ് തുടങ്ങിയ ജനപ്രിയ ഡൈനിംഗ് ഡെസ്റ്റിനേഷനുകള്‍, അല്‍ ജാബര്‍ ട്രാവല്‍സില്‍ നിന്നുള്ള യാത്രാ സേവനങ്ങള്‍, ഖത്തര്‍ ഒയാസിസില്‍ നിന്നുള്ള അവശ്യവസ്തുക്കള്‍, വി പെര്‍ഫ്യൂമുകളില്‍ നിന്നുള്ള ആഡംബര സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.