Local News

കലാകാരന്മാര്‍ക്ക് ചിത്രം വരച്ച് നല്‍കി റഫീഖ് പാലപ്പെട്ടി ശ്രദ്ധേയനാകുന്നു

ദോഹ. ഖത്തറിലെത്തുന്ന സെലിബ്രിറ്റികള്‍ക്ക് അവരുടെ ഫോട്ടോ വരച്ചു നല്‍കി യുവ ആര്‍ടിസ്റ്റ് റഫീഖ് പാലപ്പെട്ടി ശ്രദ്ധേയനാകുന്നു

കഴിഞ്ഞ ദിവസം ഗായകന്‍ ലൈല ലൈല ഫെയിം ഫിറോസ് നാദാപുരത്തിനു തന്റെ ചിത്രം വരച്ചു നല്‍കിയാണ് റഫീഖ് പാലപ്പെട്ടി രംഗത്തെത്തിയത്. അത് ലന്‍ സ്‌പോര്‍ട്‌സ് ഇവന്റസില്‍ വെച്ച് നടന്ന ഒരു വേദിയില്‍ വെച്ചാണ് സ്റ്റാര്‍ വോയ്സ് ഖത്തര്‍ മെമ്പര്‍ കൂടിയായ റഫീഖ് ഗ്രൂപ്പ് പ്രസിഡന്റ് ഫൈസല്‍ പേരാമ്പ്രയോടൊപ്പം തന്റെ വിസ്മയ കൈ വിരല്‍ കൊണ്ടു വരച്ച ചിത്രം ഫിറോസ് നാദാപുരത്തിന് സമ്മാനിച്ചത്.
കണ്ണൂര്‍ ശരീഫ്, ഷാഫി കൊല്ലം, താജുദ്ധീന്‍ വടകര, സലീം കോടത്തൂര്‍, ഫൈസല്‍ പൊന്നാനി, സജീര്‍ കൊപ്പം, ശിഹാബ് പട്ടുറുമാല്‍, ആട് ജീവിതം നജീബ്, തുടങ്ങി നിരവധി കലാകാരന്മാരുടെ ചിത്രവും റഫീഖ് നേരത്തെ വരച്ച് സമ്മാനിച്ചിട്ടുണ്ട്.