Local News

സ്ഥാപക ദിനവും സേട്ടൂസാഹിബ് അനുസ്മരണവും

ദോഹ : ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ 32ാം വാര്‍ഷികഘോഷവും സേട്ടൂസാഹിബ് അനുസ്മരണവും ഖത്തര്‍ ഇന്ത്യന്‍ മൈനോരിറ്റീസ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഐ എന്‍.എല്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുക്കോലക്കല്‍ ഹംസഹാജി വടകര പരിപാടി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന് നേരെ വരുന്ന എല്ലാ കടന്നുകയറ്റങ്ങള്‍ക്കും ശക്തമായി പ്രതിരോധം ഉയര്‍ത്താന്‍ കേന്ദ്രഭരണകൂടം ആര്‍ജ്ജവം കാണിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. തീവ്രവാദത്തിനും ഭീകരവാദത്തിനും യാതൊരു തരത്തിലും മാപ്പില്ലാതെയുള്ള സമീപനമാണ് വേണ്ടതെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന നീക്കങ്ങള്‍ക്ക് എതിരെ മുഴുവന്‍ മതേതര ജനാധിപത്യ വാദികളും ജാഗ്രത കാണിക്കണമെന്നും അനുസ്മരണപ്രഭാഷണത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ചില ബില്ലുകള്‍ വര്‍ഗീയത വളര്‍ത്തി നാടിന്റെ സാധാരണ ജീവിതവും ഭരണഘടന ഉറപ്പ് തരുന്ന മതസ്വതന്ത്രവും ഇല്ലാതാക്കുന്നതാണെന്നും സംഗമം അഭിപ്രായപെട്ടു
സേട്ടു സാഹിബ് ചരിത്രം എത് കാലവും ഓര്‍മിക്കെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സേട്ടൂസാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ഐഎംസിസി വൈസ്പ്രസിഡണ്ട് അമീര്‍ ഷെഖ് അധ്യക്ഷത വഹിച്ചു

ശംസുദ്ധീന്‍ വില്യപള്ളി, മുബാറക് നെല്ലിയാളി, മുസ്തഫ കബീര്‍ കാഞ്ഞങ്ങാട്, നൗഷീര്‍ ടി.ടി, കബീര്‍ വൈ.എ, ഫഹദ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എന്‍.പി മുനീര്‍ മേപ്പയ്യൂര്‍ സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ പി.എച്ച് നന്ദി അറിയിച്ചു.

തുടര്‍ന്ന് കുട്ടികളുടെയും, ഖത്തറിലെ കലാകാരന്മാരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Related Articles

Back to top button
error: Content is protected !!