Local News
മേഘമല്‍ഹാര്‍ മുട്ടിപ്പാട്ട് സംഗീതാസ്വാദനത്തിന്റെ വേറിട്ട അനുഭവമായി

ദോഹ. ഖത്തര്‍ മലയാളികളുടെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ തിക്കോടിയില്‍ സംഘടിപ്പിച്ച മുട്ടിപ്പാട്ട് സംഗീതാസ്വാദനത്തിന്റെ വേറിട്ട അനുഭവമായി . മുംതാസ് അഹ് മദിന്റെ സംവിധാനത്തില്‍
കുഞ്ഞുബായ് കാസര്‍ഗോഡ് , ബഷീര്‍ തിക്കോടി ,ഫൗസിയ കൊടക് , സിലു ഫാത്തിമ , ജൂലൈന , ആയിഷ റൂഹിസ് തുടങ്ങിയ അനുഗ്രഹീത ഗായകരാണ് മികച്ച പ്രകടനങ്ങളിലൂടെ ആസ്വാദകര്‍ക്ക് സവിശേഷമായ അനുഭൂതി സമ്മാനിച്ചത്.
കീബോര്‍ഡ് നൗഷാദ് , റിതം പേട് ഉമര്‍ മുഖ്താര്‍ , ഡ്രംസ് നിഹാല്‍ എന്നിവര്‍ ചേര്‍ന്ന് മുട്ടിപ്പാട്ടിനെ സംഗീത സാന്ദ്രമാക്കി.