Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. തൃശൂര്‍ ചാവക്കാടിനടുത്ത് കൊടകര മുരിക്കിങ്ങല്‍ സ്വദേശി ചോലക്കല്‍ അഹമ്മദ് ഉമ്മര്‍ (43) ആണ് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
പിതാവ് : അഹമ്മദ് ചോലക്കല്‍ ഹമീദ്
മാതാവ് : മറിയുമ്മ
ഭാര്യ : നസീറ
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി 10 മണിക്ക് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോയതായി കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു