Breaking News

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ദേശീയ ടീം മുഖ്യ പരിശീലകനായി ജൂലന്‍ ലോപെറ്റെഗുയിയെ നിയമിച്ചു

ദോഹ: ഖത്തര്‍ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി സ്പാനിഷ് പരിശീലകന്‍ ജൂലെന്‍ ലോപെറ്റെഗുയിയെ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തു. കരാര്‍ 2027 വരെ നീണ്ടുനില്‍ക്കും.

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അല്‍ അന്‍സാരി, അല്‍ ബിദ്ദ ടവറിലെ അസോസിയേഷന്‍ ആസ്ഥാനത്ത്, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജാസിം ബിന്‍ റാഷിദ് അല്‍ ബുഐനൈന്റെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചു. സ്പാനിഷ്‌കാരനായ ലൂയിസ് ഗാര്‍സിയയ്ക്ക് പകരക്കാരനായാണ് ലോപെറ്റെഗുയി ഈ സ്ഥാനത്ത് എത്തുന്നത്.