Breaking News
ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

ദോഹ. ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി . കുറ്റ്യാടി വേളം സ്വദേശി കുഴിമ്പില്‍ മുഹമ്മദ് (62) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഹമദ് ഹോസ്പിറ്റല്‍ വച്ച് നിര്യാതനായത്.
ഒരാഴ്ച മുമ്പാണ് ഖത്തറില്‍ മകളുടെ അടുത്തേക്ക് വിസിറ്റ് വിസയില്‍ എത്തിയത്.
ഭാര്യ ആയിഷ . മക്കള്‍ : ഹഫ്‌സത്ത്, ഉവൈസ്
നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യത്ത് നാളെ നാട്ടിലേക്ക് കൊണ്ടുപോകും