Local News

അബു ഹമൂറില്‍ 14,650 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള എന്‍ഡോവ്മെന്റ് പദ്ധതി

ദോഹ: അബു ഹമൂറില്‍ 14,650 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള എന്‍ഡോവ്മെന്റ് പദ്ധതി ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രി ഘാനം ബിന്‍ ഷഹീന്‍ ബിന്‍ ഘാനം അല്‍ ഘാനിം ഇന്നലെ ഉദ്ഘാടനം ചെയ്തു.

ജനറല്‍ അതോറിറ്റി ഫോര്‍ എന്‍ഡോവ്മെന്റ്സ് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഘാനം അല്‍ താനി പങ്കെടുത്തു.

ഖത്തറിന്റെ സാമ്പത്തിക, നഗര വികസനത്തിന് എന്‍ഡോവ്മെന്റുകളുടെ (അവ്ഖാഫ്) സംഭാവന വര്‍ദ്ധിപ്പിക്കുന്നതിനുള്ള വികസനത്തിനും നിക്ഷേപത്തിനും ഈ പയനിയറിംഗ് പദ്ധതി ഒരു മാതൃകയാണ്. വരുമാനം ഉണ്ടാക്കുന്നതും സമൂഹത്തെ സേവിക്കുന്നതുമായ സുസ്ഥിര നിക്ഷേപ പദ്ധതികളിലൂടെ എന്‍ഡോവ്മെന്റ് ഫണ്ടുകള്‍ വളര്‍ത്തുക എന്ന ജനറല്‍ അതോറിറ്റി ഫോര്‍ ഔഖാഫിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പദ്ധതി