Local News

മൈന്‍ഡ്ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

ദോഹ: മൈന്‍ഡ്റ്റിയൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബിന്റെ 195-ാം ക്ലബ് യോഗത്തില്‍ പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും കൈമാറ്റചടങ്ങും നടന്നു..
ഡിടിഎംഅബ്ദുല്ല പൊയില്‍(മുന്‍ ഏരിയ ഡയറക്ടര്‍) തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു., ഇന്‍സ്റ്റലേഷന്‍ ചടങ്ങ് വൈഭവത്തോടെ ഡിടിഎം ഈമാന്‍ സലാമെ (ക്ലബ് ഗ്രോത്ത് ഡയറക്ടര്‍-എലക്ട് ) നിര്‍വഹിച്ചു.

പുതിയായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍:
ഷമീര്‍. എം.സി(പ്രസിഡന്റ്), ശ്യാം മോഹന്‍(വൈസ് പ്രസിഡണ്ട് എജുക്കേഷന്‍), രാജീവ് രാജു (വൈസ് പ്രസിഡണ്ട് പബ്ലിക് റിലേഷന്‍സ്),മുനാസ്(വൈസ് പ്രസിഡണ്ട് മെംബര്‍ഷിപ്പ്), അയിഷ ഹനാന്‍ (സെക്രട്ടറി), റഹ്‌മത്ുന്നിസ(ട്രഷറര്‍),ജോയ് മാതായി (സെര്‍ജന്റ് അറ്റ് ആംസ്),അയിഷ ഷഹീന(ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡണ്ട്)

ഡിസ്ട്രിക്റ്റ് ലോജിസ്റ്റിക് മാനേജറും ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ ഡിടിഎം വി.സി മഷ്ഹൂദ്, തന്റെ ആശംസാപ്രസംഗത്തില്‍ പുതിയ നേതൃത്വം വിജയകരമായി ക്ലബിന്റെ പ്രവര്‍ത്തനം മുന്നോട്ട് നയിക്കും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹം എല്ലാ അംഗങ്ങളെയും പിന്തുണയ്ക്കാനും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു.
തുടര്‍ന്ന് മുന്‍ ക്ലബ് പ്രസിഡന്റുമാരായ ജാഫര്‍ മുറിച്ചാണ്ടി, സഈദ് സല്‍മാന്‍, ഡി ടി എം സുബൈര്‍ പാണ്ടവത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

‘ജോയ് ഓഫ് ഗിവിങ്ങ്’ എന്ന വിഷയം അവതരിപ്പിച്ച ജോയ് മാതായി (ടോസ്റ്റ്മാസ്റ്റര്‍ ഓഫ് ദ ഡേ), യോഗം നിയന്ത്രിച്ചു.
പുതിയ പ്രസിഡന്റായ ഷമീര്‍ എം.സി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ പ്രതിനിധീകരിച്ച് മറുപടി പ്രസംഗം നടത്തി.