Breaking News

പൊതുഗതാഗത സൂചകങ്ങളില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്

ദോഹ: പൊതുഗതാഗതത്തിലേക്കുള്ള സൗകര്യപ്രദമായ ആക്സസ് ഉള്ള ജനസംഖ്യയുടെ വിഹിതത്തില്‍ 91.7 ശതമാനവുമായി ഖത്തര്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ ഒന്നാം സ്ഥാനത്താണ് എന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിന്റെ (യുഐടിപി) സെന്റര്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ട് എക്സലന്‍സ് പുറത്തിറക്കിയ ‘മെന ട്രാന്‍സ്പോര്‍ട്ട് റിപ്പോര്‍ട്ട് 2025’ ല്‍ പറയുന്നു,

14 മെന രാജ്യങ്ങളിലെ 40 നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.