Local News
കാസറഗോഡ് മുസ് ലിം ജമാഅത്ത് ഖത്തര്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോഹ. കാസറഗോഡ് മുസ് ലിം ജമാഅത്ത് ഖത്തറിന്റെ അമ്പതാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഖത്തര്‍ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് ജൂണ്‍ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെ
ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ച് നടത്തുമെന്ന് കാസറഗോഡ് മുസ് ലിം ജമാഅത്ത് കമ്മിറ്റി ഭാരാവാഹികളായ ലുക്മാനുല്‍ ഹക്കീമും ആദം കുഞ്ഞി തളങ്കരയും ബഷീര്‍ ബങ്കരകുന്നും അറിയിച്ചു