Breaking News

വാരാന്ത്യത്തില്‍ കോര്‍ണിഷ് സ്ട്രീറ്റിലും ന്യൂ അല്‍ വക്ര റോഡിലും താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: വാരാന്ത്യത്തില്‍ കോര്‍ണിഷ് സ്ട്രീറ്റിലും ന്യൂ അല്‍ വക്ര റോഡിലും താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു.
ാല്‍ക്കാലികമായി രണ്ട് റോഡ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.

ജൂണ്‍ 20 മുതല്‍ 23 വരെ അല്‍ കോര്‍ണിഷ് റോഡിലെ ‘ഷാര്‍ക്ക് ഇന്റര്‍സെക്ഷന്‍’ ടണലില്‍ ഭാഗിക ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. റോഡ് അറ്റകുറ്റപ്പണികള്‍ക്കായി പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ റോഡ് ഭാഗികമായി അടച്ചിടും.
ജൂണ്‍ 20 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെ മുഐതര്‍ അല്‍ വുഖൈറിലേക്ക് പോകുന്ന ന്യൂ അല്‍ വക്ര റോഡില്‍ മറ്റൊരു റോഡ് അടച്ചിടും. ദിശാസൂചനകളുമായി ബന്ധപ്പെട്ട പതിവ് റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് ഇത്