Local News

അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സിസിഎല്‍ 2025 കാസറഗോഡ് ക്രിക്കറ്റ് ലീഗ് ജൂണ്‍ 25 മുതല്‍ ദോഹയില്‍

ദോഹ: ഖത്തറിലെ കാസറഗോഡ് ജില്ലയിലെ പ്രധാന ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സിസിഎല്‍ 2025 കാസറഗോഡ് ക്രിക്കറ്റ് ലീഗ് ജൂണ്‍ 25 മുതല്‍ 27 വരെ ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

ക്രിക്കറ്റ് കിരീടത്തിനായി പോരാടാന്‍ അഞ്ച് കരുത്തുറ്റ ടീമുകളാണ് രംഗത്തെത്തുന്നത്: കെഎസ്ഡി ഇലവന്‍, ഗ്രീന്‍ സ്റ്റാര്‍, തിസ്സാന്‍, ഷൂട്ടേഴ്‌സ് പടന്ന, സാപ് സ്‌പോര്‍ട്‌സ്. ഖത്തര്‍ ദേശീയ ക്രിക്കറ്റ് താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കാനെത്തുന്നതായും സംഘാടകര്‍ അറിയിച്ചു.

ഫൈനല്‍ ദിനത്തില്‍ മത്സരം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ലക്കി ഡ്രോയിലൂടെ പ്രത്യേക സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഹാരിസ് ചൂരി, ജാസിം മസ്‌കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അന്‍വര്‍ കടവത്ത്, ജമാല്‍ പൈക്ക, നൗഷാദ് പൈക്ക, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, റഹീം ഗ്രീന്‍ലാന്‍ഡ്, അനു എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!