Local News
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 11 ഭാഷകളില്‍ ലഘുലേഖ

ദോഹ. ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി, ദേശീയ മനുഷ്യാവകാശ സമിതി (എന്‍എച്ച്ആര്‍സി) അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് 11 ഭാഷകളില്‍ വിശദമായ ഒരു ലഘുലേഖ പുറത്തിറക്കിയിട്ടുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍-കുവാരിയെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.