Local News

മെറിറ്റ് ഈവനിംഗ് – പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ്. കമ്മിറ്റിയുടെ സഹകരണത്തോടെ മെറിറ്റ് ഈവനിംഗ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കാസറഗോഡ് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, മറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

പരിപാടിയില്‍ ശദീദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. അര്‍ഫാത്ത് കമ്പാര്‍ സ്വാഗതം പറഞ്ഞു.
മുസ് ലിം ലീഗ് കാസറഗോഡ് ജില്ലാ ട്രഷറാര്‍ മുനീര്‍ ഹാജി, എ.എ. ജലീല്‍, ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍,കബീര്‍ പിഎം,മുഹമ്മദ് കുന്നില്‍, എകെ ഷാഫി ,നുറുദ്ധീന്‍ കോട്ടക്കുന്ന്, കെ ബി അഷ്റഫ്,
എം.എ നജീബ് ,ഹാരിസ് കമ്പാര്‍, നവാസ് ഏരിയാല്‍,മുസ്സാ ബാസിത്ത്, അബ്ബാസ് മൊഗര്‍ ,ഇര്‍ഫാന്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍ ,നൈമു മജല്‍, മുസ്സമില്‍, താഹിര്‍, ഷാഹില്‍,അഫ്‌സല്‍ ഐമാന്‍, ബുഷെയര്‍ അഫ്ഹാം,ഹായാന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുസ് ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെഎംസിസി നേതാക്കളും ചടങ്ങില്‍ സജീവമായി പങ്കെടുത്തു.