ജൂലൈ 17 മുതല്‍ 26 വരെ മുഷൈരിബ് ഗാലേറിയയില്‍ ഐസ്‌ക്രീം ഇവന്റ്

ദോഹ: ജൂലൈ 17 മുതല്‍ 26 വരെ മുഷൈരിബ് ഡൗണ്ടൗണ്‍ ദോഹയുടെ ഹൃദയഭാഗത്തുള്ള മുഷൈരിബ് ഗാലേറിയയില്‍ കുടുംബ സൗഹൃദ ഇന്‍ഡോര്‍ അനുഭവമായ ഗാലേറിയ ഐസ്‌ക്രീം ഇവന്റ് നടക്കുമെന്ന് മുഷൈരിബ് പ്രോപ്പര്‍ട്ടീസ് അറിയിച്ചു.
10 ദിവസത്തെ പരിപാടിയില്‍ ഐസ് ക്രീം വിഭവങ്ങളോടൊപ്പം നൊസ്റ്റാള്‍ജിക് ഗെയിമിംഗ് സോണായ ആര്‍ക്കേഡ് ഹാംഗ്ഔട്ട് കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ആകര്‍ഷകമാകും.
