രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ ; ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

ദോഹ: ‘നേര് പറയാനാളുണ്ട് ‘ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷനല്‍ കമ്മിറ്റി , പ്രവാസി രിസാല കാമ്പയിന്റെ ഭാഗമായി ‘പ്രസ് കേഡന്‍സ്’ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
പ്രേക്ഷക താല്‍പര്യങ്ങളും നിലനില്‍പിന്റെ ആവശ്യകതയും മാധ്യമങ്ങളുടെ നൈതികതാ ശോഷണത്തിന് ഹേതുവാകുന്നതായി വിവിധ വിഷയങ്ങളില്‍ സംസാരിച്ച പാനലിസ്റ്റുകള്‍ നിരീക്ഷിച്ചു. മാധ്യമങ്ങളുടെ മാതൃകാപരമായ സാമൂഹ്യ പ്രതിബദ്ധതയുള്ള ഇടപെടലുകളും ചര്‍ച്ചയില്‍ പ്രശംസിക്കപെട്ടു.
യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ മോഡറേറ്റര്‍ ഉബാദ സഖാഫി(ആര്‍ എസ് സി )യുടെ നിയന്ത്രണത്തില്‍ നടന്ന സെമിനാറില്‍ ഓമനക്കുട്ടന്‍ (കൈരളി), ഷഫീഖ് അറക്കല്‍(മംഗളം), ഫൈസല്‍ ഹംസ(മീഡിയ വണ്‍), ആര്‍. ജെ. രതീഷ്(റേഡിയോ മലയാളം), നൗഷാദ് അതിരുമട(ആഗോളവാര്‍ത്ത), എന്നിവര്‍ സംസാരിച്ചു.
