Local News

ഐ.സി.ബി.എഫ്.ന്റെ 52-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ. കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെ സേവനവും എന്ന മുഖമുദ്രയില്‍ ഐ.സി.ബി.എഫ്.ന്റെ 52-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി . ഏഷ്യന്‍ ടൗണ്‍ ലേബര്‍ സിറ്റിയിലെ ഇമാറ ഹെല്‍ത്ത്കെയറില്‍ നടന്ന ക്യാമ്പില്‍ നിരവധി സാധാരണ പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന, മരുന്നുകള്‍ എന്നിവ ലഭ്യമാക്കി, ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ഓര്‍ത്തോ, ഡെന്റല്‍, ഡര്‍മറ്റോളജി എന്നീ വിഭാഗങ്ങളില്‍ കണ്‍സള്‍ട്ടേഷനുകള്‍ ലഭ്യമായിരുന്നു.
വെല്‍കെയര്‍ ഫാര്‍മസിയുടെ സഹകണത്തില്‍ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുകയും, ഐഫാക് (ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍) അംഗങ്ങള്‍ ഫാര്‍മസി സേവനങ്ങള്‍ നല്‍കുകയും ചെയ്തു. അടിസ്ഥാന രക്തപരിശോധനകള്‍, ബോഡി മാസ്ി ഇന്‍ഡക്‌സ് , ലൈഫ് സപ്പോര്‍ട്ട് അവബോധം തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. നിസാര്‍ ചെറുവത്ത് ആരോഗ്യ അവബോധന ക്ലാസിനു നേതൃത്വം നല്‍കി.

ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എംബസ്സി ഫസ്റ്റ് സെക്രട്ടറിയും , ലേബര്‍ & കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഓഫീസറുമായ , ഐ.സി.ബി.എഫ്. ചീഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫീസര്‍ ഈശ് സിംഗാള്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. പ്രസിഡണ്ട് ഷാനവാസ് ബാവയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും . മെഡിക്കല്‍ വിങ് ചുമതലയുള്ള എം. സി അംഗം മിനി സിബി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ്. സെക്രട്ടറി ജാഫര്‍ തയ്യില്‍, എം.സി അംഗങ്ങളായ മണി ഭാരതി, ഇര്‍ഫാന്‍ അന്‍സാരി, അമര്‍ സിംഗ്, ശങ്കര്‍ ഗൗഡ്, നീലാംബരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഐ.സി.ബി.എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പ്രസാദ് ഗരു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കി ബോബന്‍, ഐ.എസ്.സി. പ്രസിഡണ്ട് ഇ.പി. അബ്ദുല്‍ റഹ്‌മാന്‍, ഐ.സി.സി. ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.സി. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.ന്‍െ ബാബുരാജ്, ഐ.സി.ബി.എഫ് അഡൈ്വസറി ബോര്‍ഡ് അംഗം സതീഷ് വിളവില്‍, ഇമാറ ഹെല്‍ത്ത് കെയര്‍ സി.ഇ.ഒ. സുമേഷ്, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കളായ കെ.കെ. ഉസ്മാന്‍, ഹൈദര്‍ ചുങ്കത്തറ, മോഹന്‍കുമാര്‍ , സദിഖലി ചെന്നാടന്‍, മുനീഷ് , അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.