IM Special

തിരികെ

വിനേഷ് ഹെഗ്‌ഡെ

ഒരു കുഞ്ഞു പൈതലായ് ഇനിയും ജനിക്കണം
വത്സല്യ താരാട്ടിന്‍ ഈണമായ് മാറണം
കുഞ്ഞു പാദങ്ങളാല്‍ പിച്ചവെച്ചീടണം
സ്നേഹത്തില്‍ പാലാഴി തിരകളായ് തീരണം..
ബാല്യത്തിന്‍ കുസൃതികള്‍ ആടി തകര്‍ത്തൊരാ
അക്ഷര ലോകത്തില്‍ ഹരിശ്രീ കുറിക്കണം ..
തൊടിയിലെ തുമ്പയും തുളസിയും മുല്ലയും
നിറവിന്‍ സുഗന്ധമായ് മനസ്സില്‍ പതിയണം..
പുതുമഴ തന്‍ കുളിരിലായ് ഓടികളിക്കണം
വിടചൊല്ലി പോയൊരെന്‍ ബന്ധങ്ങള്‍ തേടണം..
പ്രണയാര്‍ദ്ര നിമിഷങ്ങള്‍ വീണ്ടുമെന്‍ ഹൃദയത്തില്‍
പ്രിയമധുര സംഗീത നാദങ്ങള്‍ മീട്ടണം…
പറയാത്ത മോഹങ്ങള്‍ പൂവണിഞ്ഞീടണം
എന്‍ മധുര സ്വപ്നങ്ങള്‍ സഫലമായ് തീരണം…
പിന്നിട്ട വഴികളില്‍ തിരികെ മടങ്ങണം
കര്‍മ്മ കാണ്ഡങ്ങള്‍ തന്‍ പാപങ്ങള്‍ മായ്ക്കണം..
തിരികെ മടങ്ങുവാന്‍ ചിറകില്ല യെങ്കിലും
വെറുതെ കൊതിക്കുന്നു ഭൂതകാലങ്ങളെ