2036 ഒളിമ്പിക്‌സിന് വേദിയാകാനൊരുങ്ങി ഖത്തര്‍

ദോഹ. മികച്ച സംഘാടനത്തിലൂടെ ഫിഫ 2022 ലോകകപ്പും നിരവധി ദേശീയ അന്തര്‍ദേശീയ കായിക മല്‍സരങ്ങളും വിജയകരമായി സംഘടിപ്പിച്ച ഖത്തറിന്റെ കായിക സ്വപ്‌നങ്ങളില്‍ അടുത്ത നാഴികക്കല്ല് 2036 2036 ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസാകും.
2036 ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന്റെ ആതിഥേയരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ പ്രക്രിയയുടെ ഭാഗമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള ചര്‍ച്ചകളില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പങ്കാളിത്തം സ്ഥിരീകരിച്ചു. ഈ നടപടി ഒരു മുന്‍നിര ആഗോള കായിക കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും അതിന്റെ കായിക പാരമ്പര്യവും പ്രാദേശിക നേതൃത്വവും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.


