Local News

വ്യത്യസ്തമായ പ്രോഗ്രാമുകളുമായി ഇലോഫ് ടീം ശ്രദ്ധേയമാകുന്നു


ദോഹ. ഖത്തറില്‍ വ്യത്യസ്തമായ പ്രോഗ്രാമുകളുമായി ഇലോഫ് ടീം ശ്രദ്ധേയമാകുന്നു
ഹൃദയ സതംഭനം ആദ്യ നിമിഷങ്ങളുടെ വില എന്ന ഇലോഫ് ടീമിന്റെ ആദ്യ പരിപാടി ഏറെ പ്രയോജനകരമായിരുന്നു. റിയാദ മെഡിക്കല്‍സിന്റെ യും ദോഹ ബ്യുട്ടി സെന്ററിന്റെയും സപ്പോര്‍ട്ടോടെ കൂടെ അവര്‍ സംഘടിപ്പിച്ച ”ടുഗതര്‍ വി ഹീല്‍ എന്ന പരിപാടിയും മൂല്യവത്തായിരുന്നു.
എലോഫിന്റെ കാര്യ ദര്‍ശിയായ ഡോക്ടര്‍ റഷീദ് പട്ടത്ത്, ദോഹയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എസ് എ എം ബഷീര്‍, ഡോക്ടര്‍ ആനന്ദ് നസ്‌റിന്, ഷീല ഫിലിപ്പോസ്, മിനി സിബി . ആര്‍ ജെ രതീഷ് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ചു .
ഇന്ന് കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന പല താളപ്പിഴവുകളെയും അതിനെ അതിജീവിക്കുന്നതിനെ പറ്റിയും ചര്‍ച്ചകള്‍ നടന്നു. സൗഹൃദങ്ങളിലും കുടുംബ ജീവിതത്തിലും സമൂഹത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെയും പങ്ക് എന്ന വിഷയത്തില്‍ ആയിരുന്നു എസ് എ എം ബഷീര്‍ സംസാരിച്ചത്. സ്ത്രീകളുടെ ജോലിയും സാമ്പത്തിക ഭദ്രതയും സാമ്പത്തിക സ്വാതന്ത്ര്യവും കുടുബ ബന്ധങ്ങളില്‍ എന്ന വിഷയത്തില്‍ ഷീല ഫിലിപ്പോസും, സൗഹൃദത്തിലും കുടുംബ ജീവിതത്തിലും വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ മിനി സിബിയും, നമ്മുടെ വികാര വിചാരങ്ങളുടെ നിയന്ത്രണവും പ്രതിഫലനവും വ്യക്തി സ്വഭാവത്തിലും സാമൂഹിക ഇടപെടലുകളിലുമുള്ള പ്രാധാന്യം എന്ന വിഷയത്തില്‍ ഡോക്ടര്‍ ആനന്ദ് നസ്‌റിനും സാമൂഹിക വിഷയങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ആര്‍ ജെ രതീഷും സംസാരിച്ചു. ഡോക്ടര്‍ പ്രതിഭ മോഡറേറ്റര്‍ ആയിരുന്നു, നസീഹ മജീദ് സ്വാഗതവും രശ്മി സന്തോഷ് സജ്ന മന്‍സൂര്‍ അതിഥികളെ പരിചയപ്പെടുത്തി സംസാരിച്ചു. റിയാദ മെഡിക്കലല്‍സിന്റെ പ്രതിനിധിയായ ഷഫീക് , എലോഫ് മീഡിയ ഹെഡ് മജീദ് നാദാപുരം, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.