Breaking News

അമേരിക്കയില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ ഖത്തറില്‍ വെച്ച് തമിഴ്‌നാട് സ്വദേശിനി നിര്യാതയായി

ദോഹ. അമേരിക്കയില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ ഖത്തറില്‍ വെച്ച് തമിഴ്‌നാട് സ്വദേശിനി ഹൃദയാഘാതം മൂലം നിര്യാതയായി . പദ്മജ രാമസ്വാമിയാണ് മരിച്ചത്. ഭര്‍ത്താവ് സുന്ദരരാജന്‍ കണ്ണന്‍ കൂടെയുണ്ടായിരുന്നു.
പ്രവാസി വെല്‍ഫയര്‍ റിപ്പാര്‍ട്ടിയേഷന്‍ വിങ്ങിന്റെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മൃതദേഹം നാട്ടിലേക്ക് അയച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.