Local News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യുടെ ഓണാഘോഷം സെപ്റ്റംബര്‍ 5ന്

ദോഹ. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 23-മത് ഓണാഘോഷം 2025 സെപ്റ്റംബര്‍ അഞ്ചാം തീയതി വെള്ളിയാഴ്ച സഅതര്‍ റസ്‌റ്റോറന്റില്‍ നടക്കും. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ പോസ്റ്റര്‍ അനാച്ഛാദനം ദോഹയില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിച്ചേര്‍ന്ന പുതുപ്പള്ളിയുടെ എം.എല്‍.എ ചാണ്ടി ഉമ്മന്‍, ഫോട്ടായുടെ പ്രസിഡന്റ് ജിജി ജോണിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡണ്ട് കുരുവിള ജോര്‍ജ്, മാനേജിംഗ് കമ്മിറ്റിയംഗം അനു ജോര്‍ജും മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു .