Local News

ഖത്തറില്‍ ഇനി ഓണാഘോഷത്തിന്റെ നാളുകള്‍

ദോഹ. ഖത്തറില്‍ ഇനി ഓണാഘോഷത്തിന്റെ നാളുകള്‍. തിരുവോണത്തിന്റെ മുമ്പ് തന്നെ ഓണാഘോഷവും ഓണ സദ്യയുമായി പ്രവാസികള്‍ മുന്നിലാണ്. ഇനി ഏകദേശം രണ്ട് മാസം എല്ലാ വാരാന്ത്യങ്ങളും ഓണ സദ്യയും ആഘോഷവുമുണ്ടാകും. വിഭവ സമൃദ്ധമായ ഓണ സദ്യകളുമായി നിരവധി റസ്‌റ്റോറന്റുകളും രംഗത്തുണ്ട്