Breaking News

ഖത്തറിലേക്ക് വീണ്ടും ആയുധങ്ങള്‍ കടത്താന്‍ ശ്രമം

ദോഹ: അബൂ സംറ അതിര്‍ത്തിവഴി ഖത്തറിലേക്ക് വീണ്ടും ആയുധങ്ങള്‍ കടത്താന്‍ ശ്രമം . ജനറല്‍ കസ്റ്റംസ് അതോറിറ്റിയുടെ ലാന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തേക്ക് കൈത്തോക്കുകള്‍, വെടിയുണ്ടകള്‍, മാഗസിനുകള്‍ എന്നിവ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.

ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെത്തുടര്‍ന്ന്, അബു സംറ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് വരുന്ന ഒരു വാഹനം വിശദമായ പരിശോധിച്ചപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

ആകെ നാല് കൈത്തോക്കുകള്‍, 1500 റൗണ്ട് വെടിയുണ്ടകള്‍, മൂന്ന് കൈത്തോക്ക് മാഗസിനുകള്‍ എന്നിവയാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.