Breaking News

നാട്ടിക സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ. നാട്ടിക സ്വദേശി ഖത്തറില്‍ നിര്യാതനായി . നാട്ടിക മഹല്ല് നിവാസിയും നാട്ടിക പഴയ ഐസ് പ്ലാന്റിന് വടക്ക് ഭാഗം താമസിച്ചിരുന്ന പരേതനായ കല്ലിപറമ്പില്‍ കുഞ്ഞിബീരാന്‍ മകന്‍ റഷീദ് ആണ് മരിച്ചത്.
ഇന്ന് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്തതായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സുഹൃത്തുക്കള്‍ വന്നപ്പോള്‍ റൂമില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഫാത്തിമയാണ് ഭാര്യ. റിഫാന്‍, ഫര്‍ഹാന, ഫര്‍സാന എന്നിവര്‍ മക്കളാണ്.