Local News

എം.പി.ഹൗസിലെ ഓണാഘോഷം ശ്രദ്ധേയമായി

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഡോ. എം.പി. ഷാഫി ഹാജി സല്‍ക്കാര പ്രിയനാണ്. ഖത്തറില്‍ അദ്ദേഹത്തിന്റെ ആതിഥ്യമനുഭവിക്കാത്ത പ്രമുഖര്‍ കുറയും. ഖത്തറിലുള്ളവരും നാട്ടില്‍ നിന്നെത്തുന്ന നേതാക്കളുമൊക്കെ ഈ മനുഷ്യ സ്‌നേഹിയുടെ നിറ സ്‌നേഹത്തോടെയുള്ള സല്‍ക്കാരങ്ങളും ആതിഥ്യവും ആവോളം ആസ്വദിക്കാറുണ്ട്. നാട്ടിലെത്തിയാലും ആതിഥ്യത്തിന്റെ ജീവിക്കുന്ന മാതൃകയായ അദ്ദേഹം കേരത്തിലങ്ങളോളമിങ്ങോളമുള്ള പൊതുപ്രവര്‍ത്തകരെ വിരുന്നൂട്ടിയും സ്വീകരിച്ചുമാണ് ജീവിതം ആസ്വാദ്യമാക്കുന്നത്. വിവിധ കാലങ്ങളിലായി കാസര്‍ക്കോട് നെല്ലിക്കുന്നിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വിരുന്നിനെത്തിയ പ്രമുഖര്‍ നിരവധിയാണ്.
കഴിഞ്ഞ ദിവസം എം.പി. ഹൗസില്‍ നടന്ന ഓണാഘോഷം ഏറെ ശ്രദ്ധേയമായി. ബന്ധുക്കളും കുടുംബക്കാരും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് എം.പി.ഹൗസിലെ ഓണവിരുന്നില്‍ പങ്കെടുത്തത്.